എസ്.എം.എ. രോഗികൾക്കുള്ള മരുന്ന്; ആരോഗ്യവകുപ്പിനെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

എസ്.എം.എ. രോഗികൾക്കുള്ള മരുന്ന്; ആരോഗ്യവകുപ്പിനെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
എസ്.എം.എ. രോഗികൾക്കുള്ള മരുന്ന്; ആരോഗ്യവകുപ്പിനെ പിന്തുണച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Share  
എഴുത്ത്

News desk

2026 Oct 23, 09:04 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). ഗുരുതരമായ ജനിതക രോഗമായ എസ്.എം.എ. കുട്ടികളുടെ പേശീബലത്തെയും ചലനശേഷിയെയും ശ്വസനശേഷിയെയും കാര്യമായി ബാധിക്കുന്നുണ്ട്. രോഗത്തിന്റെ പുരോഗതി നിയന്ത്രിക്കുന്നതിൽ റിസ്ഡിപ്ലാം പോലുള്ള മരുന്നുകൾക്ക് നിർണായക പങ്കുണ്ടെങ്കിലും, ഇത്തരം അപൂർവ രോഗങ്ങൾക്കുള്ള ചികിത്സയുടെ ഉയർന്ന ചെലവ് രോഗികളെയും കുടുംബങ്ങളെയും സർക്കാരിനെയും ഒരുപോലെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതാണ്. അതിനാൽ കുട്ടികൾക്ക് തുടർച്ചയായ ചികിത്സ ഉറപ്പാക്കാനും സാമ്പത്തികഭാരം കുറച്ച് കൂടുതൽ പേരിലേക്ക് മരുന്ന് എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഐ.എം.എ. പത്രക്കുറിപ്പിൽ വ്യക്തമാക്കി.


​റോഷെ കമ്പനിയുടെ Eveyedi എന്ന ബ്രാൻഡഡ് മരുന്നിന് പകരമായി നാറ്റ്കോ ഫാർമയുടെ Natsmart എന്ന വില കുറഞ്ഞ റിസ്ഡിപ്ലാം മരുന്ന് ലഭ്യമാക്കുന്നത് ചികിത്സ കൂടുതൽ താങ്ങാനാവുന്നതാക്കാൻ സഹായിക്കും. മരുന്നുകളുടെ വില കുറയുന്നത് അപൂർവരോഗ ചികിത്സാ പദ്ധതികളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കുമെന്നും ഐ.എം.എ. ചൂണ്ടിക്കാട്ടി.


​കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ രോഗികളുടെ താല്പര്യത്തിന് അനുസൃതമായി മുന്നോട്ടുകൊണ്ടുപോകണമെന്നും, അതോടൊപ്പം മരുന്നിന്റെ ഗുണനിലവാരവും സുരക്ഷയും ഔദ്യോഗിക അംഗീകാരങ്ങളും ഉറപ്പുവരുത്തണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ബ്രാൻഡഡ് മരുന്നായാലും ബദൽ മരുന്നായാലും ശാസ്ത്രീയ തെളിവുകളുടെയും വിദഗ്ധ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ചികിത്സാ തീരുമാനങ്ങൾ എടുക്കേണ്ടത്. എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ച ചികിത്സാപദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് വിലയേറിയ ചികിത്സ ലഭ്യമാക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ കുട്ടികളിലേക്ക് ഇത് എത്തിക്കാൻ മരുന്നിന്റെ തുടർച്ചയായ ലഭ്യതയും കാര്യക്ഷമമായ വിതരണ സംവിധാനവും അനിവാര്യമാണെന്നും ഐ.എം.എ. കൂട്ടിച്ചേർത്തു.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w