കോഴിക്കോട്: ചാത്തമംഗലം പൂളക്കോട് പ്രവർത്തിക്കുന്ന പൗൾട്രി ഫാമിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തും കോഴിക്കോട് മലിനീകരണ നിയന്ത്രണ ബോർഡും സംയുക്ത പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും എൻവയൺമെന്റൽ എൻജിനിയറും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പരിശോധന വസ്തുനിഷ്ഠമായി നടത്തണമെന്നും മാലിന്യനിർമാർജനം, ശുചിത്വം, മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് നിയമപ്രകാരമുള്ള പരിഹാര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് നൽകിയിട്ടുള്ള ലൈസൻസും അനുമതികളും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കണം.
എന്നാൽ, ഫാമിൽ നടത്തിയ പരിശോധനയിൽ ദുർഗന്ധമോ വൃത്തിഹീനമായ സാഹചര്യമോ കണ്ടെത്തിയിട്ടില്ലെന്നാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മഷനെ അറിയിച്ചത്. സ്ഥാപനം നിയമപരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചിട്ടുണ്ട്. ആരോഗ്യകരവും ശുചിത്വവുമുള്ള അന്തരീക്ഷത്തിൽ ജീവിക്കാനുള്ള പ്രദേശവാസികളുടെ അവകാശത്തെ ബാധിക്കുന്ന തരത്തിൽ മലിനീകരണം ഉണ്ടായാൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഫലപ്രദമായ പരിഹാരം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പ്രദേശവാസിയായ സൗമ്യൻ നായർ സമർപ്പിച്ച പരാതിയിലാണ് ഈ നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































