മഴ; കുറ്റ്യാടി-തൊട്ടിൽപ്പാലം സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്

മഴ; കുറ്റ്യാടി-തൊട്ടിൽപ്പാലം സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്
മഴ; കുറ്റ്യാടി-തൊട്ടിൽപ്പാലം സംസ്ഥാനപാതയിൽ രൂക്ഷമായ വെള്ളക്കെട്ട്
Share  
എഴുത്ത്

News desk

2026 Oct 23, 09:01 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കുറ്റ്യാടി: മലയോര മേഖലയിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ കുറ്റ്യാടി-തൊട്ടിൽപ്പാലം സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെ പൈക്കളങ്ങാടി ഇഖ്റ ആശുപത്രിക്ക് സമീപത്തും കുറ്റ്യാടി ടൗണിന് സമീപവുമാണ് വെള്ളം കെട്ടിനിന്നത്. ഇത് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി.


​ആശുപത്രിക്ക് സമീപത്തെ ഓവുചാൽ അടുത്തിടെ കോൺക്രീറ്റ് ചെയ്ത് പുതുക്കിപ്പണിതിരുന്നെങ്കിലും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. റോഡിലൂടെ നടന്നുപോകുന്നവർക്ക് ഓവുചാൽ തിരിച്ചറിയാൻ കഴിയാത്തതിനാൽ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ഒരു വീട്ടമ്മ ഓവുചാലിൽ വീണ് പരിക്കേറ്റിരുന്നു.


​ആശുപത്രിയിലേക്കും മറ്റ് ആവശ്യങ്ങൾക്കായി സമീപപ്രദേശങ്ങളിലേക്കും എത്തുന്നവരുൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. മഴ ശക്തമാകുമ്പോൾ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. ഓവുചാലിലൂടെ മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാരുടെ ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w