കെ.എസ്.ആർ.ടി.സി.ക്ക് ബസ് നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി

കെ.എസ്.ആർ.ടി.സി.ക്ക് ബസ് നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി
കെ.എസ്.ആർ.ടി.സി.ക്ക് ബസ് നൽകി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി
Share  
എഴുത്ത്

News desk

2026 Oct 23, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: ജനങ്ങളും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അധ്യായത്തിനാണ് കെ.എസ്.ആർ.ടി.സി.ക്ക് ബസ് കൈമാറിക്കൊണ്ട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സൊസൈറ്റി തുടക്കം കുറിച്ചതെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സൊസൈറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുനന്മ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ബസിന്റെ ഫ്ലാഗ്‌ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ തുടങ്ങിയ സൊസൈറ്റി ഇപ്പോൾ ചരിത്രം കുറിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


​ചടങ്ങിൽ സി.എൻ. വിജയകൃഷ്‌ണൻ രചിച്ച 'ഇതാ ഇവിടെവരെ; ഒരു സഹകരണയാത്രയുടെ കഥ' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്യുകയും സി.ഇ. ചാക്കുണ്ണി അത് ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് സൊസൈറ്റി ചെയർപേഴ്‌സൺ പ്രീമ മനോജ് ബസിന്റെ താക്കോൽ കെ.എസ്.ആർ.ടി.സി. എം.ഡി. പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി.


​ചാലപ്പുറത്തുള്ള ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രി ബസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ആദ്യ യാത്രയിൽ മന്ത്രിയോടൊപ്പം എം.എൽ.എ.മാരും ജനപ്രതിനിധികളും പങ്കാളികളായി. ഫൈസൽ ബാബു എം.എൽ.എ., സി.എൻ. വിജയകൃഷ്‌ണൻ, കൗൺസിലർ കെ.പി. അനിൽകുമാർ, സൊസൈറ്റി ഡയറക്ടർ വി. സജീവ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ പി. റഷീദ്, ടി.കെ. നൗഷാദ്, കെ.കെ. വിനയൻ, എ.സി. റെനീഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ബസ് കാസർകോടുനിന്ന് എം.വി.ആർ. കാൻസർ സെന്ററിലേക്കാണ് സർവീസ് നടത്തുന്നത്.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w