പയ്യോളി: ഗ്രാമീണ വികസന കർമ്മ പദ്ധതിയുടെ (Rural Development) ലക്ഷ്യപൂർത്തീകരണത്തിനായി ആർട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്പെഷ്യൽ യൂത്ത് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം (YLTP) കേരളത്തിൽ ആരംഭിക്കുന്നു. ബംഗളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന ആർട് ഓഫ്‌ലിവിംഗ് ഇന്റർനേഷണൽ ഓർഗനൈനേഷൻറെ നിയന്ത്രണത്തിൽ പയ്യോളിക്കടുത്ത് മൂടാടിയിലെ പ്രകൃതിരമണീയമായ കടലോരത്ത് സ്ഥിതി ചെയ്യുന്ന ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ വെച്ചാണ് ഈ പ്രത്യേക പരിശീലനം നടക്കുന്നത്.
ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യനും റൂറൽ ഡെവലപ്പ്മെണ്ട് (YLTP) സ്റ്റേറ്റ് കോർഡിനേറ്ററുമായ രതീഷ് നിലാതിയിലും സംഘവും പരിശീലനത്തിന് നേതൃത്വം നൽകാൻ മൂടാടിയിൽ ക്യാമ്പ് ചെയ്യും .
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 23-ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഈ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക .
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക :9497865572
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































