മാന്നാർ: ചെന്നിത്തലയിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ചെന്നിത്തല ഇറമ്പമൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിന് സമീപത്തുള്ള സിന്ധുവിൻറെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ ബെംഗളൂരുവിൽ അധ്യാപികയാണ്. ആറുമാസങ്ങൾക്ക് മുൻപ് സിന്ധുവിൻറെ അമ്മ തിരുവനന്തപുരത്തുള്ള ഡോ. ദമ്പതികളായ കൊച്ചുമക്കളുടെ അടുത്തേക്ക് പോയതോടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വല്ലപ്പോഴും വീടും പരിസരവും വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് വർക്ക് ഏരിയയുടെ ഗ്രില്ലും അടുക്കളയുടെ പൂട്ടും കുത്തിപ്പൊളിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടിലെത്തിയ സിന്ധു, ബന്ധുക്കളായ മധുസൂദനൻ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻറെ പ്രൈവറ്റ് സെക്രട്ടറി പി വി അശോക് എന്നിവരും മാന്നാർ പോലീസും ചേർന്ന് വീടിനുള്ളിൽ പരിശോധന നടത്തി. ഉരുളി, വാർപ്പ്, നിലവിളക്കുകൾ എന്നിവയുൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സിന്ധു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാന്നാർ പൊലീസ് എസ് എച്ച് ഒ കെ അജിത്തിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group



























































