കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ തടഞ്ഞുനിർത്തി സ്വർണവും പണവും കവർന്ന കേസിൽ മുഖ്യപ്രതികൾ പിടിയിലായി. സായൂജ് പി., ജിഷ്ണു വി., സുന്ദരൻ എം. എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് പയ്യന്നൂർ പൊലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നേരത്തെ പ്രാദേശിക ബി.ജെ.പി. നേതാവും കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) അറസ്റ്റിലായിരുന്നു. പ്രതികളെ കണ്ണൂരിലെത്തിച്ച് തുടർനടപടി സ്വീകരിച്ച് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും.
കഴിഞ്ഞ ജൂൺ മാസം രണ്ടാം തീയതിയാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് സ്വർണവും 55 ലക്ഷം രൂപയും കവർച്ച ചെയ്തത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുവെച്ച് ആക്രമിച്ചാണ് പണവും സ്വർണവും തട്ടിയെടുത്തത്. സംഭവത്തിൽ പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവും നഷ്ടപ്പെട്ടിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 310-ാം വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
കവർച്ചയ്ക്ക് ശേഷം പ്രതികൾ ഉപേക്ഷിച്ച നിലയിലുള്ള കാർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തുനിന്നും പിന്നീട് കണ്ടെത്തിയിരുന്നു. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഈ വാഹനം ആദ്യം കണ്ടത്. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group



























































