ഹോട്ടൽ മുറിയിലെ നിലവിളി അന്വേഷിച്ചെത്തിയ പൊലീസിനെ മർദിച്ചും കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിൽ

ഹോട്ടൽ മുറിയിലെ നിലവിളി അന്വേഷിച്ചെത്തിയ പൊലീസിനെ മർദിച്ചും കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിൽ
ഹോട്ടൽ മുറിയിലെ നിലവിളി അന്വേഷിച്ചെത്തിയ പൊലീസിനെ മർദിച്ചും കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 22, 08:53 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും യുവ ഡോക്ടർ അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം പട്ടം എൽ.ഐ.സി. ലൈൻ, ലക്ഷ്മി നഗർ, അജാസ് മൻസിൽ സ്വദേശിയായ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.


​മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരുവരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഇത് വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.


​പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അജാസ് തന്നെ ആക്രമിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w