കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് ബസ് സ്റ്റാന്റില്‍ വെച്ച് പാമ്പ് കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് ഈ സംഭവം നടന്നത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി (31) നാണ് അപകടം സംഭവിച്ചത്. പാമ്പുകടിയേറ്റ യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി തേടിയെത്തിയതായിരുന്നു യുവാവ്.
ബസ് കൊയിലാണ്ടി സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങിയ ഫഹദ്, സ്റ്റാൻഡിൽ വിശ്രമിക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേർന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. എന്നാൽ പരിക്കിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group



























































