തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി 'വിജ്ഞാന ദർശിനി' എന്ന പേരിൽ പുതിയ പഠന-വിനോദയാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഉടൻ തന്നെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനുപുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ ശാലകളിലേക്കുള്ള പഠനയാത്രകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്.
പൊന്മുടി യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു ബസിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. പ്രകൃതി, ശാസ്ത്രം, ചരിത്രം എന്നിവയെ അടുത്തറിയാനും പാഠപുസ്തകങ്ങളിലെ അറിവുകൾ നേരിട്ട് അനുഭവിച്ചറിയാനും ഈ പദ്ധതിയിലൂടെ സാധിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പരുകൾ: തിരുവനന്തപുരം നോർത്ത്- 9188619378, തിരുവനന്തപുരം സൗത്ത്- 9188938522, കൊല്ലം- 9188938523, പത്തനംതിട്ട- 9188938524, ആലപ്പുഴ- 9188938525, കോട്ടയം- 9188938526, ഇടുക്കി- 9188938527, എറണാകുളം- 9188938528, തൃശൂർ- 9188938529, പാലക്കാട്- 9188938530, മലപ്പുറം- 9188938531, കോഴിക്കോട്- 9188938532, വയനാട്- 9188938533, കണ്ണൂർ, കാസർകോട്- 9188938534.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































