ലഹരിമുക്ത ഭാരതത്തിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണം :ആഭ്യന്തരമന്ത്രി — രമേശ് ചെന്നിത്തല

ലഹരിമുക്ത ഭാരതത്തിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണം :ആഭ്യന്തരമന്ത്രി — രമേശ് ചെന്നിത്തല
ലഹരിമുക്ത ഭാരതത്തിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണം :ആഭ്യന്തരമന്ത്രി — രമേശ് ചെന്നിത്തല
Share  
രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി ) എഴുത്ത്

രമേശ് ചെന്നിത്തല ( ആഭ്യന്തര മന്ത്രി )

2026 Oct 21, 06:03 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ലഹരിമുക്ത ഭാരതത്തിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണം എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായ്ക്ക് കത്തയച്ചു.

കേരളം നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാൻ' രാജ്യത്തിന് നൽകുന്ന പാഠം വളരെ വ്യക്തമാണ്. മഞ്ചേരിയിൽ പിടികൂടിയ 97 ഗ്രാം MDMA-യുടെ അന്വേഷണം കോയമ്പത്തൂരിലെ 13 കിലോഗ്രാം ലഹരിയുടെ സംഭരണകേന്ദ്രത്തിലേക്കും ഡൽഹി, നോയിഡ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുമാണ് എത്തിയത്. 609 ഗ്രാം ഹെറോയിന്റെ ഉറവിടം തേടിയുള്ള അന്വേഷണം അസമിലും ബംഗളൂരുവിലും ഡൽഹിയിലുമുള്ള വിദേശ പൗരന്മാരിലേക്കും എത്തി. കേരളത്തിൽ പിടികൂടുന്ന ലഹരിയുടെ പിന്നിൽ സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും നീളുന്ന വൻ ശൃംഖലകളുണ്ടെന്ന യാഥാർഥ്യം ഈ കേസുകൾ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ ഇതിൽ അടിയന്തരമായ ദേശീയ ഇടപെടൽ ഉണ്ടായേ തീരൂ.

നിലവിലെ നിയമത്തിലെ പഴുതുകൾ മുതലെടുത്താണ് ലഹരിമാഫിയ വിഹരിക്കുന്നത്. വലിയ അളവിലുള്ള ലഹരി ചെറുകിട പാക്കറ്റുകളാക്കി വിതരണം ചെയ്യുന്നത്, പുതിയ സിന്തറ്റിക് ലഹരിവസ്തുക്കൾ വിപണിയിലെത്തിക്കുന്നത്, ഫോറൻസിക് പരിശോധനകളിലെ കാലതാമസം മുതലെടുക്കുന്നത്, ബിനാമി അക്കൗണ്ടുകളിൽ പണം ഒളിപ്പിക്കുന്നത് എന്നിവയെല്ലാം ഇന്നത്തെ നിയമസംവിധാനത്തിന്റെ ദൗർബല്യമാണ് തുറന്നുകാട്ടുന്നത്.

പിടിക്കപ്പെടുന്നവർ നിയമത്തിന്റെ പഴുതുകൾ വഴി എളുപ്പത്തിൽ ജാമ്യം നേടി പുറത്തിറങ്ങി വീണ്ടും ഇതേ ലഹരിവ്യാപാരത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു എന്നത് നിലവിലെ നിയമം എത്രത്തോളം ദുർബലമാണെന്നതിന് തെളിവാണ്. ഈ സ്ഥിതി തുടരാൻ അനുവദിച്ചുകൂടാ. ഇത്തരം ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് അതീവ കർശനമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ NDPS നിയമത്തിൽ അടിമുടി പൊളിച്ചെഴുത്ത് അനിവാര്യമാണ്. കൂടുതൽ കർക്കശമായ വകുപ്പുകൾ ഉൾപ്പെടുത്തി നിയമത്തെ കൂടുതൽ ശക്തമാക്കണം. ഒപ്പം ലഹരിമാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ തകർക്കാനും അവരുടെ സ്വത്തുക്കൾ ഉടനടി കണ്ടുകെട്ടാനുമുള്ള കടുത്ത നടപടികളും ഉണ്ടാകണം.

നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനും കർശനമായ തുടർനടപടികൾക്കും വേണ്ടിയുള്ള വിശദമായ കൂടിയാലോചനകൾക്കായി എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ കേരളം സന്നദ്ധമാണെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ അമൃതപുരിയിൽ വെച്ച് കണ്ടപ്പോൾ 'ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങളെയും പുരോഗതിയെയും കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദനം അറിയിക്കുകയുണ്ടായി. കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെ കാണുന്ന ഈ വിഷയത്തിൽ, അന്വേഷണ ഏകോപനവും നിയമത്തിൽ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളും എത്രയും വേഗം നടപ്പിലാക്കാൻ സാധിച്ചാൽ മാത്രമേ മരണത്തിന്റെ ഈ വ്യാപാരികളെ എന്നെന്നേക്കുമായി തുടച്ചുനീക്കാനാകൂ; ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത ഒരുമിച്ചുള്ള പോരാട്ടമാണ് ഇനി ആവശ്യം.


— രമേശ് ചെന്നിത്തല 

capture_1792587197
manna-new
mannan-new
MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w