മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്

മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
മഴ കനക്കുന്നു; തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്
Share  
എഴുത്ത്

News desk

2026 Oct 21, 08:20 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് ലഭിക്കുന്നത് വ്യാപക മഴ. ഇന്ന് തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തും അടക്കം വെള്ളക്കെട്ട് രൂക്ഷമായി.


​തിരുവനന്തപുരത്ത് മലയോര, തീരദേശ മേഖലകളില്‍ പലയിടത്തും വീടുകളില്‍ വെള്ളം കയറി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മക്കി, മരുതാമല, പേപ്പാറ, ആനപ്പാറ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ചാത്തന്നൂരില്‍ സര്‍വീസ് റോഡില്‍ വെള്ളം കയറി കാര്‍ പകുതിയോളം മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66 ലും കരുനാഗപ്പള്ളി, കുണ്ടറ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം, ഏഴുകോണില്‍ ഇടിമിന്നലേറ്റ് യുവാവിന് പൊള്ളലേറ്റു. ഇടിമിന്നലില്‍ വീടുകളിലെ ഉപകരണങ്ങള്‍ക്കുള്‍പ്പെടെ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.


​അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന മുന്നറിയിപ്പിനൊപ്പം മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.


​തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തായ്ലന്‍ഡ് കടലിടുക്കിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w