തിരുവനന്തപുരം: അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞും ബവ്കോ വിൽപനശാലകളിൽ നിന്നും കഴിഞ്ഞ ഒരുമാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. സ്റ്റോക്ക് പരിശോധിച്ചും സിസിടിവി ദൃശ്യങ്ങളിലൂടെയും ഉറപ്പിച്ചാണ് കവർച്ചാ വ്യാപ്‌തി തിരിച്ചറിഞ്ഞത്. പ്രീമിയം കൗണ്ടറുകളിൽ നിന്നും രണ്ടായിരം മുതൽ നാലായിരം രൂപ വരെയുള്ള മദ്യം കടത്തിയവരിൽ യുവാക്കളും ഇതര സംസ്ഥാനക്കാരുമുണ്ട്.
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഷോപ്പിൽ സ്വന്തം വീട്ടിലേക്ക് എന്ന പോലെ വന്ന് കയറിയ സംഘം നഗരത്തിലെ നാല് ഷോപ്പുകളിൽ കൂടി ഇതേമട്ടിൽ കയറി മദ്യവുമായി മടങ്ങി. അതും ചെറിയ തുകയ്ക്കുള്ളതല്ല. കട്ടെടുത്ത മദ്യത്തിന്റെയെല്ലാം മൂല്യം രണ്ടായിരം തുടങ്ങി നാലായിരം കടക്കും. കണക്കെടുപ്പിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചതോടെയാണ് പ്രീമിയം കൗണ്ടറിലെ മദ്യ മോഷണം തെളിഞ്ഞത്. ഓരോ ഷോപ്പിലെയും ജീവനക്കാർ സ്വന്തം സ്‌റ്റോക്കുകളും ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെയാണ് സംസ്‌ഥാനത്തെ വിവിധ ബവ്കോ ഷോപ്പുകളിലെ കവർച്ചാ വിവരത്തിന്റെ വ്യാപ്തി തെളിഞ്ഞത്.
ഒരു മാസത്തിനിടെ മാത്രം ഒന്നര ലക്ഷത്തിലേറെ രൂപ മൂല്യമുള്ള മദ്യം പലയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പൊലീസ് അന്വേഷണമുണ്ടെങ്കിലും മദ്യം കടത്തിയവരെ കണ്ടെത്താനായിട്ടില്ല. മദ്യം സ്വന്തംനിലയിൽ തെരഞ്ഞെടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ദുരുപയോഗം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കി തടയണമെന്നാണ് ബവ്കോ ജീവനക്കാരുടെ ആവശ്യം. കിട്ടിയാൽ തരക്കേടില്ലാതെ ചെറുത് എന്തെങ്കിലും എന്ന ചിന്തയ്ക്കപ്പുറം വലുതേ ഞാനെടുക്കു എന്ന രീതിയാണ് കവർച്ചക്കാർക്ക്.
മദ്യമോഷ്‌ടാക്കളെ കണ്ടെത്താൻ അതിവേഗത്തിൽ നടപടി വേണമെന്നാണ് ബവ്കോ ജീവനക്കാരുടെ ആവശ്യം. ആരു മോഷ്‌ടിച്ചാലും ബവ്കോ ജീവനക്കാർക്കും ബവ്കോയ്ക്കുമാണ് നഷ്ടമെന്നതാണ് കാരണം. സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































