കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മില്‍ ആണ് പിടിയിലായത്. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
നേരത്തെ കേസില്‍ മുന്‍ ബിഗ് ബോസ് താരം ബ്ലെസ്ലി ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12ാം പ്രതിയാണ് അഷ്മില്‍.
തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറന്‍സിയായി വിദേശത്തേക്ക് അയയ്ക്കുന്നതാണ് പ്രതികളുടെ രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































