കോവളം സ്പാ പീഡനക്കേസ്: ബെനാമിയായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: ബെനാമിയായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
കോവളം സ്പാ പീഡനക്കേസ്: ബെനാമിയായ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 20, 04:24 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപ് ആണ് പിടിയിലായത്. പീഡനം നടന്ന സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് സസ്പെൻഡ് ചെയ്തു.


​അതേസമയം, കുട്ടിയെ കമ്മീഷൻ വ്യവസ്ഥയിലാണ് മാതൃസഹോദരിയും ഭർത്താവും സ്പായിൽ വിറ്റതെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. ഓരോ തവണ പീഡനത്തിന് വിധേയമാക്കുമ്പോഴും വളർത്തമ്മ പണം വാങ്ങിയിരുന്നു. ഒരു തവണത്തെ ചൂഷണത്തിന് 1,000 മുതൽ 4,000 രൂപ വരെയാണ് കമ്മീഷനായി വാങ്ങിയിരുന്നത്. ലൈംഗിക ചൂഷണത്തെ കുട്ടി എതിർത്തപ്പോഴെല്ലാം വളർത്തമ്മയും സംഘവും ക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. കുട്ടി വഴങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വളർത്തമ്മയും ഭർത്താവും ഇതേ സ്പായിൽ ശുചീകരണ ജോലിക്കാർ എന്ന വ്യാജേന ഒപ്പം കൂടിയിരുന്നു.


​ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ വളർന്നുവരവെയാണ് പതിനാറ് വയസ്സ് തികയും മുൻപ് കുട്ടിയെ ക്രൂരമായ ലൈംഗിക വാണിഭത്തിന് ഇരയാക്കിയത്. കേസിൽ ഇതുവരെ കുട്ടിയെ വിറ്റവരും സ്പാ നടത്തിപ്പുകാരും ബെനാമിയായ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായിട്ടുള്ളത്.


​ഇവർക്ക് പുറമെ കുട്ടിയെ ഉപദ്രവിച്ച സ്പായിലെ സന്ദർശകരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. തമിഴും മലയാളവും സംസാരിക്കുന്നവരാണ് ഉപദ്രവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്ഥാപനത്തിൽ സന്ദർശക രജിസ്ട്രാറോ സി.സി.ടി.വി. ദൃശ്യങ്ങളോ ഇല്ലാത്തതിനാൽ, സ്പാ നടത്തിപ്പുകാരുടെയും പ്രതികളുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഉപഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നത്. ദക്ഷിണ മേഖല ഐ.ജി. ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w