പാലക്കാട്: മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടു. പാലക്കാട് പിരായിരി കല്ലേക്കാട് പാളയത്ത് കിട്ടുവിന്റെ മകൻ രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ശെൽവനെ (53) നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ ശെൽവൻ, സഹോദരനായ രാജേന്ദ്രൻ താമസിക്കുന്ന സമീപത്തെ വീട്ടിലെത്തി ബഹളം വെക്കുകയായിരുന്നു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രതി സ്വന്തം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































