ആയുർവേദ ആശുപത്രികളിൽ ഫർണിച്ചർ വാങ്ങിയതിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ആയുർവേദ ആശുപത്രികളിൽ ഫർണിച്ചർ വാങ്ങിയതിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
ആയുർവേദ ആശുപത്രികളിൽ ഫർണിച്ചർ വാങ്ങിയതിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Share  
എഴുത്ത്

News desk

2026 Oct 19, 06:49 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചറുകൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.


ഇതുസംബന്ധിച്ച ഫയൽ തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറി.

​കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഇവിടേക്കെന്ന പേരിൽ 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയതാണ് പ്രധാന ക്രമക്കേട്. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർക്ക് ഇത്രയും വലിയ തുകയ്ക്കുള്ള പർച്ചേസ് ഓർഡർ നൽകാനുള്ള അധികാരമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.


​ആർട്‌കോ (ARTCO) മുഖേനയാണ് ഈ ഫർണിച്ചറുകൾ വാങ്ങിയിരുന്നത്. ഇതിനുപുറമെ മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നിവിടങ്ങളിലേക്കും സമാനമായി ചട്ടവിരുദ്ധമായി സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗുരുതരമായ ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിലാണ് വെറുമൊരു ധനകാര്യ വകുപ്പ് തല അന്വേഷണം കൊണ്ട് കാര്യമില്ലെന്ന ഉറച്ച നിലപാടിലേക്ക് മന്ത്രി എത്തിയത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w