ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; നിയമനിർമാണം കൂടുതൽ ശക്തമാക്കുന്നതും പരിഗണനയിൽ
:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ‘ഓപ്പറേഷൻ സ്പാ’യുടെ ആദ്യഘട്ടത്തിൽ 821 സ്പാ സ്ഥാപനങ്ങളിൽ 586 ഇടങ്ങളിൽ പരിശോധന നടത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്ത മാധ്യമങ്ങളുമായി പങ്കുവെച്ചു .പരിശോധനയിൽ 14 സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തതായും . അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചട്ടങ്ങൾ പാലിക്കാത്ത 44 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയത്സതയും അദ്ദേഹം വ്യക്തമാക്കി .
സ്പാകളുടെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതും മനുഷ്യന്റെ അന്തസ്സിനെ വിലപേശാനുള്ള ഉപാധിയായി കാണുന്നതുമായ പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ചെന്നിത്തല ആവർത്തിച്ചു . ആരായാലും ഏത് സ്ഥാപനത്തിന്റെ മറവിൽ പ്രവർത്തിച്ചാലും നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ വ്യവസ്ഥകളിലെ പഴുതുകൾ ദുരുപയോഗം ചെയ്ത് ചില സ്ഥാപനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായുള്ള പരാതികൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം പ്രവണതകൾ തടയുന്നതിന് നിലവിലുള്ള നിയമവ്യവസ്ഥകൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടോയെന്നും പരിശോധിക്കും. സ്പാ സ്ഥാപനങ്ങളുടെ പ്രവർത്തനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി പ്രത്യേക നിയമനിർമാണം നടത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആയുർവേദ വെൽനെസ് സെന്ററുകളെയും സ്പാ സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലിലാക്കില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് നിയമം പാലിച്ച് പ്രവർത്തിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകും. നിയമാനുസൃതമായ സ്ഥാപനങ്ങളുടെ പ്രവർത്തനവും നിയമവിരുദ്ധ പ്രവർത്തനങ്ങളും വേർതിരിച്ചുകാണേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്പാകളുടെ മറവിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്ത്രീകളെയും പെൺകുട്ടികളെയും തൊഴിൽ വാഗ്ദാനം ചെയ്ത് എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായുള്ള പരാതികൾ ഗൗരവമുള്ളതാണ്. ഇത്തരം ചൂഷണങ്ങളും വഞ്ചനാപരമായ പ്രവർത്തനങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) പി. വിജയൻ ഐ.പി.എസ്. ആണ് ‘ഓപ്പറേഷൻ സ്പാ’യ്ക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിലും പരിശോധനകളും തുടർനടപടികളും ശക്തമായി തുടരും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ നടപടികളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
വീട്ടിൽ കല്യാണം തീരുമാനിച്ചോ? 

വേദി ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 5 കാര്യങ്ങൾ ഉറപ്പാക്കൂ!
അതിഥികളുടെ എണ്ണത്തിന് അനുയോജ്യമായ സ്ഥലം
എത്തിച്ചേരാനുള്ള സൗകര്യം
പാർക്കിങ് & ഡൈനിങ്
പാക്കേജിൽ ഉൾപ്പെടുന്ന സൗകര്യങ്ങൾ
അധിക ചെലവുകളും കാൻസലേഷൻ നിബന്ധനകളും
ഈ പോസ്റ്റ് സേവ് ചെയ്യൂ, കല്യാണം പ്ലാൻ ചെയ്യുന്നവർക്കും ഷെയർ ചെയ്യൂ. ![]()
Laurel Garden Auditorium നേരിൽ സന്ദർശിക്കൂ.
9746805754
#LaurelGardenAuditorium #WeddingPlanning #WeddingVenue #KeralaWedding #Thalassery #Kannur
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































