തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയായി വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതൽ 2032 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്കാണ് പുതിയ താരിഫ് നയം നടപ്പിലാക്കുന്നത്. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് ഈ നിരക്ക് വർദ്ധനവ്. നാലുവർഷംകൊണ്ട് ഈ തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയായിരിക്കും ഇനി പീക്ക് സമയം. മുമ്പ് വൈകിട്ട് 6 മണി മുതൽ രാത്രി 10 മണിവരെയായിരുന്നു പീക്ക് സമയമായി കണക്കാക്കിയിരുന്നത്. ഇതിൽ ഒന്നര മണിക്കൂറാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. പുതിയ മാറ്റമനുസരിച്ച് രാത്രി 11:30 മുതൽ രാവിലെ 8 മണി വരെയായിരിക്കും ഓഫ് പീക്ക് ടൈം ആയി കണക്കാക്കുക.
പുതിയ പീക്ക് സമയ ക്രമീകരണത്തിനനുസരിച്ച് നിലവിൽ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് മീറ്ററുകൾ, ടി.ഒ.ഡി. (ടൈം ഓഫ് ഡേ) മീറ്ററുകൾ, എ.ബി.ഡി. മീറ്ററുകൾ എന്നിവയ്ക്ക് പുതിയ നിരക്കുകൾ ബാധകമാകും. അതേസമയം, പകൽ സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് നിരക്ക് കുറച്ചു നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ വിതരണ കമ്പനിക്ക് നൽകാനും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































