തിരുവനന്തപുരം: കോവളത്ത് 16 കാരിയായ പെൺകുട്ടിയെ ബന്ധു സ്പായിൽ വിറ്റ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോവളത്തെ സ്പായിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ പ്രതികൾ വീണ്ടും വിൽക്കാൻ ശ്രമിച്ചിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സ്പാ ജീവനക്കാരന്റെ സഹായത്തോടെയാണ് പെൺകുട്ടി അന്ന് അവിടെനിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ കാണാതായതോടെ പ്രതികൾ തന്നെ പോലീസിന്റെ സഹായം തേടുകയായിരുന്നു. പെൺകുട്ടി രക്ഷപ്പെട്ടാൽ തങ്ങളുടെ വഴിവിട്ട വരുമാനം നിലക്കുമെന്ന ഭയത്താലാണ് ഇവർ പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നെയ്യാർ ഡാമിന് സമീപത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പോലീസിന് തോന്നിയ സംശയമാണ് ഈ ക്രൂരമായ കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. പെൺകുട്ടിയുടേതെന്ന പേരിൽ പ്രതികൾ ഹാജരാക്കിയ ആധാർ കാർഡിൽ പ്രായം 22 വയസ്സ് എന്നായിരുന്നു
രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ അസ്വാഭാവികത തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ആന്ധ്രപ്രദേശിൽ നിന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പ്രതികളുടെ തട്ടിപ്പ് പദ്ധതി പൂർണ്ണമായും പാളുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോഴാണ് കൊടുംക്രൂരതയായ ലൈംഗിക ചൂഷണത്തിന്റെയും പെൺവാണിഭ സംഘത്തിന്റെയും വിവരങ്ങൾ പുറത്തുവന്നത്.
കൊല്ലപ്പെട്ട മാതാപിതാക്കളുടെ മകളായ ഈ പെൺകുട്ടിയെ അമ്മയുടെ സഹോദരിയാണ് വളർത്തിയിരുന്നത്. എന്നാൽ ഈ പെൺകുട്ടിയെ വിൽപന നടത്തുന്നത് മാത്രമായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗ്ഗം എന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസ് പുറത്തുവിടുന്നത്.
അതിനിടെ, പ്രദേശത്തെ സ്പാകളുടെ പ്രവർത്തനത്തിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇത്തരം നിയമവിരുദ്ധ സംഘങ്ങൾക്ക് പോലീസിന്റെ ഭാഗത്തുനിന്ന് ഒത്താശ ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പലതവണ പരാതി നൽകിയാലും പേരിന് ഒരു ദിവസം പൂട്ടിയിടുന്ന സ്പാകൾ പിറ്റേദിവസം തന്നെ വീണ്ടും തുറക്കുന്ന സ്ഥിതിയാണുള്ളത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ. സംഭവത്തിന് പിന്നാലെ കോവളത്തെ വിവിധ സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































