നവരാത്രിപ്രഭയിൽ ഭക്തിനിർഭരമായി ക്ഷേത്രങ്ങൾ; പവിത്രചടങ്ങുകളും വിദ്യാരംഭവും തിങ്കൾ മുതൽ

നവരാത്രിപ്രഭയിൽ ഭക്തിനിർഭരമായി ക്ഷേത്രങ്ങൾ; പവിത്രചടങ്ങുകളും വിദ്യാരംഭവും തിങ്കൾ മുതൽ
നവരാത്രിപ്രഭയിൽ ഭക്തിനിർഭരമായി ക്ഷേത്രങ്ങൾ; പവിത്രചടങ്ങുകളും വിദ്യാരംഭവും തിങ്കൾ മുതൽ
Share  
എഴുത്ത്

News desk

2026 Oct 19, 09:28 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എകരൂൽ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 19-ന് ദുർഗാഷ്ടമി, 20-ന് മഹാനവമി, 21-ന് വിജയദശമി ദിനങ്ങളിൽ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ സവിശേഷ പരിപാടികളും ചടങ്ങുകളും നടക്കും. കാന്തപുരം കോട്ടമല ഭഗവതിക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ വിദ്യാരംഭവും രാവിലെ 8.30 മുതൽ കുട്ടികളെ എഴുത്തിനിരുത്തലും നടക്കും. മങ്ങാട് കോവിലകം ഭഗവതിക്ഷേത്രം, എകരൂൽ ഇത്തളാട്ട്കാവ് ക്ഷേത്രം, കരുമല മഹാദേവ-ദേവീക്ഷേത്രം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. ഇത്തളാട്ട്കാവിൽ 19, 20 തീയതികളിൽ വൈകുന്നേരം 6.30 മുതൽ നൃത്തനൃത്യങ്ങൾ, സംഗീതപരിപാടികൾ, ഭക്തിഗാനാലാപനം എന്നിവയും അരങ്ങേറും.


​ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ രഥോത്സവം ഇന്ന്


​തിരുവമ്പാടി: ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം അപൂർവമായ രഥോത്സവം നടക്കും. ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർഥ മുഖ്യകാർമികത്വവും മേൽശാന്തി എൻ.എസ്. രജീഷ് സഹകാർമികത്വവും വഹിക്കും. ദേവിയെ രഥത്തിലേക്ക് ആവാഹിച്ച് ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം നടത്തിയ ശേഷം, ദേവിയുടെ ഒരുവർഷത്തെ വരുമാനത്തിൽനിന്നുള്ള സ്വർണം, വെള്ളി, ചെമ്പ് നാണയങ്ങൾ ഭക്തർക്ക് വീതിച്ചുനൽകുന്ന പ്രത്യേക ചടങ്ങും നടക്കും. മലയോരമേഖലയിൽ രഥോത്സവം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിതെന്നും നൂറുകണക്കിന് ഭക്തർ പങ്കെടുക്കുമെന്നും ക്ഷേത്രസമിതി ഭാരവാഹികളായ കെ.ഡി. വിനോദ്, സി.സി. സദാനന്ദൻ, പി.കെ. സജീവ് എന്നിവർ അറിയിച്ചു.


​തച്ചംപൊയിൽ വിഷ്ണുക്ഷേത്രത്തിൽ പൂജവെപ്പും സമൂഹപ്രാർഥനയും


​താമരശ്ശേരി: തച്ചംപൊയിൽ വാകപ്പൊയിൽ വിഷ്ണുക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവെപ്പും സമൂഹപ്രാർഥനയും നടന്നു. സരസ്വതീപൂജയ്ക്ക് ക്ഷേത്രം മേൽശാന്തി കരിങ്ങമണ്ണ നാരായണൻ നമ്പൂതിരി, കീഴ്‌ശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. വിജയദശമി ദിനംവരെ ക്ഷേത്രത്തിൽ സരസ്വതീപൂജ, ദീപാരാധന, സമൂഹപ്രാർഥന എന്നിവ തുടരും.


​ഉച്ചക്കാവ് ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന


​കൊടിയത്തൂർ: പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പാഠശാലയുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചു. ചെറുവക്കാട്ട് ഇല്ലം വിഷ്ണുനമ്പൂതിരി മുഖ്യകാർമികത്വം വഹിച്ച ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു. തുടർന്ന് ഭജനയും നാട്യ, നടന, മേളങ്ങളുടെ അരങ്ങേറ്റവും നടന്നു. ബുധനാഴ്ച വിജയദശമി നാളിൽ വിദ്യാരംഭവും വാഹനപൂജയും ഉണ്ടാകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w