പത്തനംതിട്ട: ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
നിലവിൽ പഴവങ്ങാടിക്ഷേത്രത്തിലെ മേൽശാന്തിയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ഇദ്ദേഹം അഞ്ച് തവണ അപേക്ഷ നൽകുകയും മൂന്ന് തവണ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി കോഴിക്കോട് വടകര സ്വദേശിയാണ്. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയായി സേവനം അനുഷ്ഠിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































