തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള രണ്ടാം ഭർത്താവിനെ കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി; മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി

തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള രണ്ടാം ഭർത്താവിനെ കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി; മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി
തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള രണ്ടാം ഭർത്താവിനെ കൊന്നു റെയിൽവേ ട്രാക്കിൽ തള്ളി; മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി
Share  
എഴുത്ത്

News desk

2026 Oct 18, 09:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊച്ചി: കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവ് തന്റെ മൂത്ത മകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് കൺമുന്നിൽ കണ്ടതിനെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.


​ഇന്നലെ പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ യുവാവ് മരിച്ചുകിടക്കുന്നുവെന്ന വിവരം പോലീസും റെയിൽവേ അധികൃതരും അറിയുന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ആൾ കിടക്കുന്ന വിവരം റെയിൽവേയെ അറിയിച്ചത്. തുടർന്ന് ഈ ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. മൃതദേഹത്തിന് തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസും കിടന്നിരുന്നതിനാൽ മദ്യപിച്ച് വീണുള്ള മരണമോ ആത്മഹത്യയോ ആകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം കിടന്ന രീതിയിലുള്ള അസ്വാഭാവികത പോലീസിൽ സംശയമുണർത്തി.


​തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ കുടുംബത്തിനൊപ്പം റെയിൽവേ ട്രാക്കിന് സമീപമാണ് താമസിച്ചിരുന്നതെന്ന് വ്യക്തമായത്. എന്നാൽ രാവിലെ പോലീസ് വീട്ടിലെത്തിയപ്പോൾ ഇയാളുടെ ഭാര്യയെയും മക്കളെയും അവിടെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഒഡിഷയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ബന്ധുവിൽനിന്ന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യയെയും മകളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നത്.


​യുവതി മുൻപത്തെ ബന്ധം ഉപേക്ഷിച്ച്, തന്നേക്കാൾ പത്തുവയസ്സ് പ്രായക്കുറവുള്ള യുവാവിനൊപ്പം രണ്ട് കുട്ടികളുമായി ഇറങ്ങിപ്പോന്നു താമസിക്കുകയായിരുന്നു. എന്നാൽ ഭർത്താവ് തന്റെ മൂത്ത മകളെ ലൈംഗികമായി ഉപദ്രവിക്കുന്നത് അൽപം വൈകിയാണ് യുവതി അറിഞ്ഞത്. ഒടുവിൽ പ്രതി മകളെ ഉപദ്രവിക്കുന്നത് കൺമുന്നിൽ കണ്ടതോടെ നിലതെറ്റി ആക്രമിക്കുകയായിരുന്നു. മദ്യപിച്ച് അവശനായി കിടന്ന യുവാവിന്റെ കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും യുവതി പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ ഇളയ മകളും ഈ അതിക്രമത്തിന് സാക്ഷിയായിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w