വടകര: ആർഭാട ജീവിതം നയിക്കുന്നതിനായി വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പയ്യോളി കോട്ടക്കൽ സ്വദേശി ഫിറോസിനെയാണ് വടകര പൊലീസ് തമിഴ്നാട്ടിലെ തേനിയിൽ നിന്ന് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടകര പുതുപ്പണത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വയോധികയുടെ അഞ്ചുപവനോളം വരുന്ന സ്വർണ്ണമാല വീട് കുത്തിത്തുറന്ന് ഇയാൾ മോഷ്ടിച്ചിരുന്നു. ഇതിനു പുറമെ, സമീപത്തുള്ള മറ്റൊരു വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു. മാസങ്ങൾക്കു മുൻപ് കീഴൽ പണിക്കോട്ടി എന്ന സ്ഥലത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ് ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ ധൂർത്തടിച്ച് പണം തീരുന്ന മുറയ്ക്ക് വീണ്ടും പ്രദേശത്ത് തിരിച്ചെത്തി പുതിയ വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് തന്ത്രം. വടകരയിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണ പരമ്പരകൾക്ക് ചുക്കാൻ പിടിച്ച ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര പൊലീസ് സംഘം തമിഴ്നാട്ടിലെ തേനിയിൽ ക്യാമ്പ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































