രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: മുംബൈയിലെ കേസിൽ കൊച്ചിയിൽ ഒളിവിലായിരുന്ന മലയാളി യുവതി അറസ്റ്റിൽ

രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: മുംബൈയിലെ കേസിൽ കൊച്ചിയിൽ ഒളിവിലായിരുന്ന മലയാളി യുവതി അറസ്റ്റിൽ
രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: മുംബൈയിലെ കേസിൽ കൊച്ചിയിൽ ഒളിവിലായിരുന്ന മലയാളി യുവതി അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 17, 12:58 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

മുംബൈ: മുംബൈ മാഹിം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മലയാളി യുവതി കൊച്ചിയിൽ പിടിയിലായി. എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി ശ്രുതി സി.ആർ (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്. ജോലി ചെയ്‌തിരുന്ന കമ്പനിയിൽ നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ കമ്പനി എം.ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഹിം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്. കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ മുംബൈ ന്യൂ പ്രഭാദേവി റോഡ് സ്വദേശി ശ്രുതി സഞ്ജയ് വലവാൽക്കറിനെ 2026 ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


തട്ടിപ്പ് വിവരം പുറത്തുവരികയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ എറണാകുളം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന രണ്ടാം പ്രതി ശ്രുതി സി.ആർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് മുംബൈ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ 57 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിനായി മുംബൈ പോലീസ് കൊച്ചി സിറ്റി പോലീസിന്റെ സഹായം തേടുകയായിരുന്നു. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കാക്കനാട് നിലം പതിഞ്ഞമുകളിലെ 'സൊലാസ് വില്ലേജ് ആൽഫാ റസിഡൻസിയിൽ' ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോയി.


പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നൽകിയവരെയും കണ്ടെത്തി കേസിൽ പ്രതി ചേർക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ പി. ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിൻ, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w