കണ്ണൂരിൽ ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ചു; കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ചു; കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം
കണ്ണൂരിൽ ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ചു; കെ.എസ്.ഇ.ബി. ജീവനക്കാരന് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Oct 17, 09:41 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് പൊട്ടിത്തെറിച്ച് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. തളിപ്പറമ്പ് കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാരനായ ശ്രീജിത്ത് (48) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


​പാപ്പിനിശ്ശേരി ചുങ്കം ദേശീയപാതയിൽ വെച്ചായിരുന്നു അപകടം. ശ്രീജിത്ത് സഞ്ചരിച്ച ബൈക്കിന് സമീപത്തുകൂടി പോവുകയായിരുന്ന മിനിലോറിയുടെ പിൻവശത്തെ ഡോർ തുറന്നുപോകുകയും ഉള്ളിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പുറത്തേക്ക് തെറിച്ച് ശ്രീജിത്തിന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. റോഡിൽ വീണയുടൻ സിലിണ്ടർ ശക്തിയായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ.


​അപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ഉടൻ തന്നെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മിനിലോറി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w