തിരുവനന്തപുരം: പ്രകൃതിഭംഗി പൂർണ്ണമായി ആസ്വദിച്ച് യാത്ര ചെയ്യാൻ സഹായിക്കുന്ന വിസ്റ്റാഡോം കോച്ച് മധുര-ഗുരുവായൂർ എക്സ്പ്രസിന് അനുവദിച്ച് റെയിൽവേ. കേരളത്തിൽ ആദ്യമായാണ് വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത്. റെയിൽവേയുമായി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഈ ആവശ്യം യാഥാർഥ്യമായതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വലിയ ഗ്ലാസ് ജനാലകളും ഗ്ലാസ് മേൽക്കൂരകളുമാണ് വിസ്റ്റാഡോം കോച്ചുകളുടെ പ്രധാന ആകർഷണം. മലകളും നദികളും നിറഞ്ഞ മനോഹരമായ റൂട്ടുകളിൽ യാത്ര അവിസ്മരണീയമാക്കാൻ ഇത്തരം കോച്ചുകൾ സഹായിക്കും. യാത്രക്കാർക്ക് എല്ലാ ഭാഗത്തേക്കും തിരിക്കാവുന്ന സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ പ്രകൃതിദൃശ്യങ്ങൾ സുഗമമായി കാണാനും ചിത്രങ്ങൾ പകർത്താനും സാധിക്കും.
ഒക്ടോബർ 22 മുതൽ ജനുവരി 16 വരെ നിശ്ചിത ദിവസങ്ങളിലാണ് മധുര-ഗുരുവായൂർ എക്സ്പ്രസിൽ ഈ സൗകര്യം ലഭ്യമാകുക. ഒക്ടോബർ 22 മുതൽ ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള ട്രെയിനിലും (16327), ഒക്ടോബർ 23 മുതൽ ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള ട്രെയിനിലും (16328) വിസ്റ്റാഡോം കോച്ച് സർവീസ് നടത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































