വടകര: കേരളത്തിൽ നിലവിലുള്ള പഞ്ചായത്ത് സംവിധാനങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന വികസന ഫണ്ടുകളും വിവിധ പദ്ധതികളും നഗരവത്കൃത പഞ്ചായത്തുകൾക്ക് കൂടുതൽ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്.
കേരളത്തിന് പുറത്ത് നഗരവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ വലിയ രീതിയിൽ വികസിക്കുകയും, അതനുസരിച്ച് വലിയ തുക ഫണ്ടായി കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിലൂടെത്തന്നെ മുന്നോട്ടുപോയാൽ ഫണ്ട് ലഭ്യതയുടെ കാര്യത്തിൽ കേരളം ഏറെ പിറകോട്ട് പോകാൻ സാധ്യതയുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുൻപിൽ പ്രത്യേക പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 'ഫോക്കസ് 2030' സമഗ്ര വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. 'വികസനപദ്ധതികളുടെ സമീപനം' എന്ന വിഷയത്തിൽ ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ. ദിനേശൻ, പി.സി. ഷീബ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. പ്രഭാകരൻ, കെ. ദിൻഷ, ആസ്യ, എൽ.വി. രാമകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.കെ. ദിവാകരൻ, ശ്രീജിത്ത് എടത്തട്ട, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ആയാടത്തിൽ രവീന്ദ്രൻ, രാമദാസ് മണലേരി, ടി. മോഹൻദാസ്, വള്ളിൽ ശാന്ത, ബ്ലോക്ക് സെക്രട്ടറി മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































