ഇടുക്കിയിൽ 18 കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; 19 കാരൻ പിടിയിൽ

ഇടുക്കിയിൽ 18 കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; 19 കാരൻ പിടിയിൽ
ഇടുക്കിയിൽ 18 കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; 19 കാരൻ പിടിയിൽ
Share  
എഴുത്ത്

News desk

2026 Oct 16, 01:46 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഇടുക്കി: ഇടുക്കിയിൽ പതിനെട്ടുകാരിയേ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കഴിഞ്ഞദിവസം പാമ്പ്‌ലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്. സംഭവത്തിൽ സുഹൃത്തായിരുന്ന രാജാക്കാട് സ്വദേശി പത്തൊമ്പതുകാരനായ നിഷാന്തിനെ പോലീസ് പിടികൂടി. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


​കഴിഞ്ഞദിവസം പാമ്പ്‌ല ചെക്ക്പോസ്റ്റിന് സമീപമാണ് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള ഊർജിതമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതും കൂടുതൽ വിവരങ്ങൾ പുറത്തുവന്നതും. പെൺകുട്ടിയുമായി നിഷാന്ത് പ്രണയത്തിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.


​പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇവിടെ പുരോഗമിക്കുകയാണ്. പെൺകുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പ്രതി പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പുവരുത്തുന്നതിനായി പെൺകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചതായും പിന്നീട് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.


​രാജാക്കാട്, ബൈസൻവാലി അടക്കമുള്ള തോട്ടം മേഖലകളിൽ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നത്. ഇരുവരും ഏഴാം ക്ലാസ് മുതൽ ഒന്നിച്ച് പഠിച്ചവരാണെന്നും അന്ന് മുതൽ ഇവർ തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബന്ധത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് മുമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ നിഷാന്ത് പെൺകുട്ടിയെ ഫോണിൽ വിളിച്ച് തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w