എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ ദുരന്തമുണ്ടാക്കിയ മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവ് അപകടസമയത്ത് മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സാമ്പിൾ പരിശോധനാ ഫലം പോലീസിന് ലഭിച്ചു. സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ മദ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി മദ്യത്തിന് പുറമെ മറ്റെന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ കൂടുതൽ വിശദമായ പരിശോധനകൾ നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ സുഹൈലുമായി പോലീസ് സംഘം ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. അപകടം നടന്ന എയർപോർട്ട് റോഡിലും അപകടത്തിന് തൊട്ടുമുമ്പ് പ്രതികൾ മദ്യപിച്ച നെടുമ്പാശ്ശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് നടന്നത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് പരിശോധനകൾക്കായി പോലീസുകാർ കൊണ്ടുവന്നത്. ആദ്യം മൂന്ന് പേരുടെ ജീവനെടുത്ത എയർപോർട്ട് റോഡിലേക്കാണ് പ്രതിയെ എത്തിച്ചത്. എന്നാൽ പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടിയതിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ സുഹൈലിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. അപകടം നടന്ന സ്ഥലവും അതിനുശേഷം വാഹനം നിർത്തിയ ഭാഗവും സുഹൈൽ അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു.
ഇവിടെനിന്ന് അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. അപകടത്തിന് തൊട്ടുമുമ്പ് പ്രതികൾ ഒന്നിച്ചിരുന്ന് മദ്യപിച്ചത് ഈ ബാറിൽ വെച്ചായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































