കോഴിക്കോട്: കേരളത്തിൽ കാൻസർ രോഗികളുടെ വിവരങ്ങൾ കാര്യക്ഷമമായി ശേഖരിക്കുന്നതിന് ആരോഗ്യവകുപ്പ് പുതിയ നടപടികളിലേക്ക്. ഇതിനായി ഇ-ഹെൽത്ത് മുഖേന ഏകീകൃത ഓൺലൈൻ കാൻസർ രജിസ്ട്രി പോർട്ടൽ ഉടൻ ആരംഭിക്കും. മലബാർ പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രിയുടെയും സംസ്ഥാനതല കാൻസർ ഡാറ്റ ശേഖരണത്തിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പോർട്ടൽ സജ്ജമാക്കുന്നത്.
സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, സ്വയംഭരണ കാൻസർ പരിചരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താനായി സുരക്ഷിത ലോഗിൻ സൗകര്യം ലഭ്യമാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































