കുഞ്ഞാലിമരക്കാർ പാലം നിർമാണം: സി.ആർ.സെഡ്. ക്ലിയറൻസ് കിട്ടിയാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും

കുഞ്ഞാലിമരക്കാർ പാലം നിർമാണം: സി.ആർ.സെഡ്. ക്ലിയറൻസ് കിട്ടിയാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും
കുഞ്ഞാലിമരക്കാർ പാലം നിർമാണം: സി.ആർ.സെഡ്. ക്ലിയറൻസ് കിട്ടിയാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും
Share  
എഴുത്ത്

News desk

2026 Oct 16, 08:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: നിർദിഷ്ട തീരദേശ ഹൈവെയുടെ ഭാഗമായ കോട്ടക്കൽ-സാൻഡ് ബാങ്ക്സ് കുഞ്ഞാലിമരക്കാർ പാലം സി.ആർ.സെഡ്. (കോസ്റ്റൽ റെഗുലേഷൻ സോൺ) ക്ലിയറൻസ് കിട്ടിയാലുടൻ ടെൻഡർ നടപടികളിലേക്ക് നീങ്ങും. ആറുവർഷം മുൻപ് ആവിഷ്കരിച്ച് കിഫ്ബി ഫണ്ട് അനുവദിച്ച പദ്ധതിയാണിത്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയായി. 65.78 കോടി രൂപയുടെ സാമ്പത്തികാനുമതിയും കിട്ടി, ഇനിവേണ്ടത് സി.ആർ.സെഡ്. ക്ലിയറൻസാണ്. ഇതിനായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവർ പരിശോധന നടത്തി ക്ലിയറൻസ് ലഭിച്ചാലുടൻ ടെൻഡർ ചെയ്യാനാകുമെന്ന് കെ.ആർ.എഫ്.ബി. അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം കെ.കെ. രമ എം.എൽ.എ. വിളിച്ചുചേർത്ത കിഫ്ബി പദ്ധതികളുടെ അവലോകനയോഗത്തിൽ ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.


​തീരദേശപാതയുടെ ഭാഗമായ കൊയിലാണ്ടി കോടിക്കൽ-കൊളാവിപ്പാലം റോഡിനും കിഫ്‌ബി ഫണ്ട് അനുവദിച്ചിരുന്നു. ഇവിടെനിന്നും വടകര തീരദേശമേഖലയിലേക്ക് കടക്കാനുള്ളതാണ് കുഞ്ഞാലിമരക്കാർ പാലം. കുറ്റ്യാടിപ്പുഴ കടലിൽ ചേരുന്നതിനു സമീപമായാണ് പാലത്തിൻ്റെ സ്ഥാനം. പാലം വരുന്നതോടെ വടകര- കോട്ടക്കൽ, കൊളാവിപ്പാലം പ്രദേശത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. വടകര, ഇരിങ്ങൽ വില്ലേജുകളിനിന്നാണ് പാലത്തിന്റെ അനുബന്ധറോഡിനായി സ്ഥലം ഏറ്റെടുത്തത്. ഇതെല്ലാം നേരമേത്ത പൂർത്തിയായി സ്ഥലഉടമകൾക്ക് നഷ്ടപരിഹാരം നൽകി. ഇതിനായി 1.34 കോടി രൂപ ചെലവഴിച്ചു. സി.ആർ.സെഡ്. ക്ലിയറൻസിനായി 10 ലക്ഷം രൂപയും ചെലവഴിച്ചു.


​കോട്ടക്കൽ അഴിമുഖത്തിനു സമീപം 547 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. ഇതിന് 15.05 മീറ്റർ വീതിയുണ്ടാകും. പാലത്തിൽ നിന്നാൽ ഒരുവശത്ത് കടൽക്കാഴ്‌ചയും മറുവശത്ത് പുഴയുടെ ഭംഗിയും ആസ്വദിക്കാം. അസ്‌തമയമുൾപ്പെടെ കാണാനുള്ള വ്യൂ പോയിന്റ് പാലത്തിൻ്റെ ഒരുവശത്ത് സജ്ജമാക്കും. പാലവും ടൂറിസം പദ്ധതിയുടെ പ്രധാനഘടകമായി മാറും, പാലത്തിന്റെ രൂപകല്പനയും ആകർഷകമാണ്. ഇരുവശത്തും വാളുകൾ കുത്തിവെച്ചതുപോലെയാണ് പാലത്തിന്റെ ആർച്ച്.


​കുഞ്ഞാലിമരക്കാർ പാലം യാഥാർഥ്യമാകുന്നതോടെ തീരദേശഹൈവേ പദ്ധതി വടകര മേഖലയിൽ വീണ്ടും സജീവമാകും. അഴിത്തലയിൽനിന്ന് പൂഴിത്തല ഭാഗത്തേക്കാണ് പിന്നീട് തീരദേശഹൈവേ വേണ്ടത്. നിലവിൽ ഇതിന്റെ ഡി.പി.ആർ. തയ്യാറായിട്ടില്ല. പാലം വരുന്നതോടെ തുടർനടപടികൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.


​ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ ദേശീയപാതയിലെ മൂരാട് പാലത്തിന് സമാന്തരമായി തീരദേശത്ത് പുതിയൊരു പാലം യാഥാർഥ്യമാകും. സാൻഡ് ബാങ്ക്സിൽനിന്ന് സർഗാലയയിലേക്കും കുഞ്ഞാലിമരക്കാർ മ്യൂസിയത്തിലേക്കും എളുപ്പത്തിലെത്താം. കോട്ടക്കൽ, കൊളാവിപ്പാലം നിവാസികൾക്ക് റെയിൽക്കുരുക്കില്ലാതെ യാത്രചെയ്യാം. ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. സാൻഡ് ബാങ്ക്സ്, സർഗാലയ, മിനിഗോവ, കോട്ടക്കലിലെ കുഞ്ഞാലിമരക്കാർ മ്യൂസിയം, കൊളാവിപ്പാലം ആമവളർത്തുകേന്ദ്രം എന്നിവയെ ഒരു ടൂറിസം സർക്കിറ്റിന് കീഴിലാക്കാൻ കഴിയും. ഒരിടത്തെത്തിയാൽ എല്ലായിടവും എളുപ്പം സന്ദർശിക്കാനാകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w