കാർത്തികപ്പള്ളി:സ. കെ എം കൃഷ്ണന്റെ മുപ്പത്തിയാറാം ചരമദിനം രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. കെ എം കൃഷ്ണന്റെ ത്യാഗപൂർണ്ണമായ ജീവിതം ഇന്നത്തെ തലമുറക്ക് മാതൃകയാണെന്നും കർഷകരെ സംഘടിപ്പിക്കുന്നതിൽ അസാമാന്യ വൈഭവം ഉണ്ടായിരുന്ന സഖാവായിരുന്നുവെന്നും ഗവാസ് അഭിപ്രായപ്പെട്ടു. ഏറാമല ലോക്കൽ സെക്രട്ടറി ഓ എം അശോകൻ ആധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി സുരേഷ് ബാബു, വടകര മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ സി രാമകൃഷ്ണൻ, വാർഡ് മെമ്പർ വിജിന ഒ എം, ബ്രാഞ്ച് സെക്രട്ടറി ജിതിൻ പി എം എന്നിവർ സംസാരിച്ചു. സി ബാബു സ്വാഗതം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































