തൃശൂർ: തൃശൂർ വലപ്പാടിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്മയ, മകൻ ദക്ഷിൺ എന്നിവരെ കൊലപ്പെടുത്തിയത്. സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് അർദ്ധരാത്രിയോടെയാണ് അതിദാരുണമായ സംഭവം നടന്നത്. ആക്രമണത്തിനിടെ വിസ്മയയുടെ കരച്ചിൽ കേട്ടെത്തിയ സഹോദരൻ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ ഇവരെ കണ്ടെത്തിയത്. ഭാര്യയെ ആക്രമിച്ച ശേഷം വിജേഷ് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടയ്ക്കുകയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സ്വയം കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































