കോഴിക്കോട്: നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി കോഴിക്കോട് കോർപ്പറേഷൻ; വിപുലമായ പ്രവർത്തന പദ്ധതികൾക്ക് തുടക്കം

കോഴിക്കോട്: നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി കോഴിക്കോട് കോർപ്പറേഷൻ; വിപുലമായ പ്രവർത്തന പദ്ധതികൾക്ക് തുടക്കം
കോഴിക്കോട്: നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി കോഴിക്കോട് കോർപ്പറേഷൻ; വിപുലമായ പ്രവർത്തന പദ്ധതികൾക്ക് തുടക്കം
Share  
എഴുത്ത്

News desk

2026 Oct 15, 08:54 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ 'നിർമ്മലം പുതുയുഗ ശുചിത്വ കേരളം' മാലിന്യപരിപാലന ക്യാമ്പയിൻ വൻ വിജയമാക്കുന്നതിനായി വിപുലമായ പ്രവർത്തനദ്ധതികളുമായി കോഴിക്കോട് കോർപ്പറേഷൻ രംഗത്ത്. ശുചിത്വ-മാലിന്യസംസ്‌കരണ മേഖലയിൽ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് 2026 ഒക്ടോബർ മുതൽ 2031 മാർച്ച് 30 വരെയുള്ള കാലയളവിലാണ് കോർപ്പറേഷനിൽ ചേർന്ന ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യോഗം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30-ഓടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.


​ഹ്രസ്വകാല, മധ്യകാല, ദീർഘകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. 2026 ഒക്ടോബർ മുതൽ 2027 ഒക്ടോബർ 02 വരെയാണ് ഹ്രസ്വകാല പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 2027 ഒക്ടോബർ 02 മുതൽ 2030 ജൂൺ 5 വരെ മധ്യകാല പ്രവർത്തനങ്ങളും, അതോടൊപ്പം ദീർഘകാല പ്രവർത്തനങ്ങളിലൂടെ ശുചിത്വ-മാലിന്യസംസ്‌കരണ രംഗത്ത് സുസ്ഥിരമായ മാറ്റം ഉറപ്പാക്കാനുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക കൗൺസിൽ യോഗം ചേരുകയും കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും 'നിർമ്മലം ശുചിത്വ കേരളം' കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്യും.


​നഗരത്തിലെ വീടുകൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, വഴിയോരങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, വൻകിട മാലിന്യ ഉൽപാദക കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശാസ്ത്രീയ മാലിന്യസംസ്കരണവും ശുചിത്വ പരിപാലനവും കർശനമായി ഉറപ്പാക്കും. കൂടാതെ ജലാശയങ്ങളുടെ ശുചീകരണവും സംരക്ഷണവും ക്യാമ്പയിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കുമെന്നും, ജനപങ്കാളിത്തത്തിലൂടെ നഗരത്തിൽ ശക്തമായ ശുചിത്വബോധം വളർത്തുമെന്നും അധികൃതർ അറിയിച്ചു.


​കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ. രജിത് കുമാർ, എ.എം. രജീഷ് ബാബു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w