പേരാമ്പ്ര: ഡൽഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആർ.ജെ.ഡി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പന്തംകൊളുത്തി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. പേരാമ്പ്രയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവൻ മല്ലിശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മണ്ഡലം സെക്രട്ടറി സി.ഡി. പ്രകാശ്, ജില്ലാ കമ്മിറ്റി അംഗം കെ.ജി. രാമനാരായണൻ, വൽസൻ എടക്കോടൻ, മഹിളാ ജനതാ ദൾ ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി, സി. വിനോദ്, നിഷാദ് പൊന്നംകണ്ടി, എൻ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. എം.കെ. സതി, ബിജു സി. എരവട്ടൂർ, കെ.കെ. പ്രേമൻ, എം. പ്രകാശൻ, ലത്തീഫ് വള്ളിലോട്ട്, കെ.പി. രവീന്ദ്രൻ, കെ.എം. രജില എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇതിനുപുറമെ, ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാലുശ്ശേരിയിലും പ്രതിഷേധ സംഗമം നടന്നു. പുരോഗമന കലാ സാഹിത്യ സംഘം ബാലുശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ പരിപാടി. സംസ്ഥാന സമിതി അംഗം ഡോ. എ.കെ. വിനീഷ് കുമാർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പരീത് കോക്കല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.കെ. സതീഷ് കുമാർ, ടി.കെ. വിജയൻ, ശശീന്ദ്രദാസ്, പി.എം. പ്രജീഷ്, പി.കെ. മുരളി, യു.പി. സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി മോഹനൻ കുറുമ്പൊയിൽ, ഒ.എം. ബാലൻ, പി.കെ. മുരളി, യു.പി. സുരേഷ് എന്നിവർ പ്രതിരോധ കവിതകൾ അവതരിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































