കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ അടിപ്പാത ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായി; നിർമാണ പ്രവൃത്തികൾ തടഞ്ഞു

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ അടിപ്പാത ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായി; നിർമാണ പ്രവൃത്തികൾ തടഞ്ഞു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ അടിപ്പാത ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രക്ഷോഭം ശക്തമായി; നിർമാണ പ്രവൃത്തികൾ തടഞ്ഞു
Share  
എഴുത്ത്

News desk

2026 Oct 15, 08:51 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിൽ പന്തലായനി-വിയ്യൂർ റോഡ് മുറിച്ചുകടക്കുന്നിടത്ത് അണ്ടർപ്പാസ് അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ നടത്തിവരുന്ന പ്രക്ഷോഭം കൂടുതൽ ശക്തമായി. സമരത്തിന്റെ ഭാഗമായി കുന്നോറമലയിൽ മണ്ണിടിച്ചു നീക്കിക്കൊണ്ടിരുന്ന പതിനൊന്ന് ലോറികൾ നാട്ടുകാർ തടഞ്ഞതോടെ ബൈപ്പാസിന്റെ മുഴുവൻ നിർമാണ പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. അടിപ്പാത ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം ഇതിനോടകം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു കഴിഞ്ഞു.


​സമരം ശക്തമായിട്ടും ഇതുവരെ സമരക്കാരുമായി ചർച്ച നടത്താൻ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) അധികൃതർ തയ്യാറായിട്ടില്ലെന്ന് കൊയിലാണ്ടി നഗരസഭാ കൗൺസിലർ കെ. ഷജിത്ത് വ്യക്തമാക്കി. പ്രവൃത്തി തടസ്സപ്പെട്ടതറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ ബൈപ്പാസ് നിർമാണം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കർശന നിർദേശം ലഭിച്ചിട്ടുള്ളതിനാൽ, പന്തലായനി-വിയ്യൂർ റോഡ് പൂർണമായി അടച്ചുകെട്ടി പണി തീർക്കാനാണ് അധികൃതരുടെ നീക്കം. നിലവിൽ പടിഞ്ഞാറു ഭാഗത്ത് കോൺക്രീറ്റ് മതിൽ ഉയർന്നിട്ടുണ്ടെങ്കിലും കിഴക്കു ഭാഗത്ത് മതിൽ പൂർണ്ണമായി കെട്ടിയിട്ടില്ല. ഇവിടെ ഇനിയും മണ്ണിട്ട് ഉയർത്താനുണ്ട്. അടിപ്പാത അനുവദിക്കുകയാണെങ്കിൽ പടിഞ്ഞാറു ഭാഗത്ത് കെട്ടി ഉയർത്തിയ മതിൽ അൽപ്പം ഭാഗം നീക്കം ചെയ്യേണ്ടി വരും. ഈ ആവശ്യത്തിനായി ഷാഫി പറമ്പിൽ എം.പി.യും കെ. പ്രവീൺ കുമാർ എം.എൽ.എ.യും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് നഗരസഭാ കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രൻ പറഞ്ഞു.


​കൊയിലാണ്ടി ടൗണിൽനിന്ന് വിയ്യൂർ ഭാഗത്തേക്ക് ആളുകൾ സഞ്ചരിച്ചിരുന്ന പ്രധാനപാതയാണ് ബൈപ്പാസ് നിർമാണത്തോടെ അടഞ്ഞുപോയത്. വിയ്യൂർ, പന്തലായനി ഭാഗങ്ങളിലെ വിദ്യാർഥികൾ പന്തലായനി ജി.എച്ച്.എസ്.എസിലേക്ക് എത്തിയിരുന്നതും ഈ വഴിയിലൂടെയായിരുന്നു. യാത്രാസൗകര്യം ഇല്ലാതായതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കൂടാതെ നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്. നഗരസഭയിലെ 14, 12, 11, 9 വാർഡുകളിലെ ജനങ്ങളുടെ യാത്രാമാർഗമാണ് ബൈപ്പാസ് നിർമാണത്തിലൂടെ പൂർണമായി തടസ്സപ്പെട്ടിരിക്കുന്നത്.


​തുടക്കത്തിൽ ഇവിടെ അടിപ്പാത വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികൾ. നിർമാണവേളയിൽ അണ്ടർപ്പാസിനായി ഒരുഭാഗം ഒഴിപ്പിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കരാർ കമ്പനിയായ വാഗാഡ് അധികൃതർ സ്ഥലത്തെത്തി ഇവിടെ കോൺക്രീറ്റ് ഭിത്തി കെട്ടി പണി ആരംഭിച്ചതോടെയാണ് നാട്ടുകാർ വീണ്ടും ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w