തിരുവനന്തപുരം: കുറ്റ്യാടിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബൈപ്പാസ് പ്രവൃത്തികൾ പൂർത്തീകരിച്ച് ജനുവരിയോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ നിയമസഭാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഫോർ ഡി ഹാളിലാണ് നിർണായകയോഗം ചേർന്നത്. പാറക്കൽ അബ്ദുള്ള എം.എൽ.എ.യുടെ പ്രത്യേക ആവശ്യപ്രകാരമാണ് വകുപ്പ് ഉദ്യോഗസ്ഥരെയും എൻജിനിയർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ ഈ പ്രത്യേക യോഗം വിളിച്ചുചേർത്തത്.
ബൈപ്പാസ് നിർമാണം വേഗത്തിലാക്കുന്നതിനൊപ്പം മണ്ഡലത്തിലെ മറ്റ് പ്രധാന വികസന പദ്ധതികൾക്കും യോഗത്തിൽ തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്. ചേനായിക്കടവ്, മാണിക്കോത്ത് പാലം ഉൾപ്പെടെയുള്ള മൂന്ന് പ്രധാന പാലങ്ങളുടെ നിർമാണം, തിരുവള്ളൂർ കന്നിനട, ആയഞ്ചേരി മാണിക്കോത്ത് നട, വേളം തുലാറ്റുനട എന്നീ പാതയോരങ്ങളുടെ ആധുനികീകരണവും സൗന്ദര്യവത്കരണവും, കുറ്റ്യാടി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിന്റെ പുനർനിർമാണം എന്നിവ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടാതെ മണ്ഡലത്തിലെ മുഴുവൻ പി.ഡബ്ല്യു.ഡി. റോഡുകളും അടുത്ത രണ്ടുവർഷത്തിനുള്ളിൽ പൂർണമായും ആധുനികനിലവാരത്തിലേക്ക് ഉയർത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
മേഖലയിലെ മറ്റ് ഗതാഗത തടസ്സങ്ങൾക്കും വികസന ആവശ്യങ്ങൾക്കും യോഗം പരിഹാരം നിർദേശിച്ചിട്ടുണ്ട്. വില്യാപ്പള്ളി-ചേലക്കാട് റോഡിൻ്റെ പ്രവൃത്തികൾ വേഗത്തിലാക്കാനും, എം.ജെ. സ്കൂളിനുസമീപം കൂടുതൽ കൈവരികൾ സ്ഥാപിക്കാനും, വട്ടോളിയിലെ കാടുമൂടിക്കിടക്കുന്ന പി.ഡബ്ല്യു.ഡി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും മന്ത്രിതല യോഗത്തിൽ ധാരണയായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































