കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരെയുള്ള ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചപ്പോഴാണ് ടോൾ പിരിക്കണമെന്ന നിലപാട് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എൽ.) കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി.
ദേശീയപാതയിലെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ നാട്ടികയിലെ ടോൾപിരിവ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നത്. സർവീസ് റോഡ് ഉൾപ്പെടെ പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഹർജി ബുധനാഴ്ച പരിഗണിച്ച ഹൈക്കോടതി, ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അതേസമയം, നാട്ടികയിലെ ദേശീയപാത നിർമാണത്തിൽ 51 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി 9 കിലോമീറ്റർ മാത്രമാണ് പ്രവൃത്തി പൂർത്തിയാകാനുള്ളത്. വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ, പ്രദേശവാസികൾക്ക് ടോളിൽ ഇളവുണ്ട്. അവർ മാസം 360 രൂപ മാത്രം നൽകിയാൽ മതി. അതിനാൽ ടോൾപിരിവ് നിർത്താനാകില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































