പാലക്കാട് മൂലത്തറയിൽ വയോധികനെ തല്ലിക്കൊന്നത് ആൾക്കൂട്ട കൊലപാതകം; ആറ് പേർ അറസ്റ്റിൽ

പാലക്കാട് മൂലത്തറയിൽ വയോധികനെ തല്ലിക്കൊന്നത് ആൾക്കൂട്ട കൊലപാതകം; ആറ് പേർ അറസ്റ്റിൽ
പാലക്കാട് മൂലത്തറയിൽ വയോധികനെ തല്ലിക്കൊന്നത് ആൾക്കൂട്ട കൊലപാതകം; ആറ് പേർ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 14, 09:01 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പാലക്കാട്: മൂലത്തറയിൽ വയോധികനെ തല്ലിക്കൊന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പോലീസ്. മൂലക്കട സ്വദേശി കതിരേശൻ ഉൾപ്പെടെ ആറ് പേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച വയോധികൻ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


​മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്താണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പരിക്കുകളും ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചപ്പോഴാണ് ഇത് ക്രൂരമായ മർദനത്തിനിരയായുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.


​ആക്രമണം മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട വയോധികൻ സ്ഥിരമായി കതിരേശന്റെ വീട്ടുറ്റത്ത് കിടന്നതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിൽ, കതിരേശൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വയോധികനെ ആക്രമിക്കുകയായിരുന്നു. മരവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w