ഫറോക്ക്: യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറി അഞ്ചുമാസം പിന്നിട്ടിട്ടും ഫറോക്ക് ഇ.എസ്.ഐ. റഫറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനമായില്ല. ഇതോടെ കോടികൾ ചെലവിട്ട് വാങ്ങിയ ആശുപത്രിയിലെ സി.ടി. സ്കാനും അൾട്രാസൗണ്ട് സ്കാനിങ് മെഷീനും നിശ്ചലമാണ്. കഴിഞ്ഞ ഏപ്രിൽമാസത്തിലാണ് ആശുപത്രിയിൽ ഉണ്ടായിരുന്ന റേഡിയോളജിസ്റ്റ് വി.ആർ.എസ്. പ്രകാരം സർവീസിൽനിന്ന് വിരമിച്ചത്. എന്നാൽ ഇതുവരെയായിട്ടും ആശുപത്രിയിൽ പുതിയ റേഡിയോളജിസ്റ്റ് വന്നിട്ടുമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ്. സ്ഥാനാർഥിയടക്കം നേതാക്കൾ ആശുപത്രി സന്ദർശിക്കുകയും ഭരണമാറ്റമുണ്ടായാൽ അടിയന്തരമായി ആശുപത്രിയിൽ റേഡിയോളജിസ്റ്റ് നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടിയുണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ മന്ത്രിസഭ വന്നിട്ടും കാര്യങ്ങൾ എല്ലാം പഴയപടിതന്നെയാണ് നീങ്ങുന്നത്. യു.ഡി.എഫ്. വാഗ്ദാനം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.
രോഗികൾ റഫറൻസ് പേപ്പറുളെല്ലാം ശരിയാക്കി ഉടൻ എം.പാനൽ ചെയ്ത ആശുപത്രിയിൽ പോയി സി.ടി. സ്കാനിങ്, അൾട്രാസൗണ്ട് സ്കാനിങ് എടുത്ത് പരിശോധനാഫലവുമായി വീണ്ടും ആശുപത്രിയിലെത്തി ഡോക്ടർമാരെ കാണേണ്ട സ്ഥിതിയാണുള്ളത്. റേഡിയോളജിസ്റ്റ് ഉണ്ടായാൽ ഇതിനെല്ലാം വലിയ പരിഹാരമാവും. 1987 ജനുവരിയിലാണ് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഇ.എസ്.ഐ. ഗുണഭോക്താക്കൾക്കായി ഫറോക്കിൽ ഇ.എസ്.ഐ. റഫറൽ ആശുപത്രി സ്ഥാപിതമായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































