നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്; വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
Share  
എഴുത്ത്

News desk

2026 Oct 13, 08:48 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിൽ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെയും പൊലീസിന്റെയും സംയുക്ത തീരുമാനം.

​സുഹൈലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടൻ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ഇതിനിടെ, പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പും കടന്നിട്ടുണ്ട്.


​പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റാൻ ശ്രമിക്കുന്നതെന്നാണ് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബവും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.


​ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് ദാരുണമായ അപടമുണ്ടായത്.


​അപകട സമയം സുഹൈലിനൊപ്പം മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ രണ്ടുപേര്‍ അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു രണ്ട് പേർ കാറിലുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


​നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ പ്രതി മൂന്ന് ബാറുകളില്‍ കയറി മദ്യപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനാണ് പ്രതി എത്തിയത്. വിമാനം എത്തുന്ന സമയം പുലർച്ചെ 2.40 ആയതിനാല്‍ കാത്തുനില്‍ക്കുന്നതിനിടയിലും പ്രതി വീണ്ടും ബാറുകളില്‍ പോയി മദ്യപിക്കുകയായിരുന്നു. 19 വയസ്സുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നല്‍കിയതിന് മൂന്ന് ബാറുകള്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.


​കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ് ബാർ ഹോട്ടലിനെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നാലെ വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയും നടപടിയുണ്ടായി. ഈ മൂന്ന് ബാറുകളിലും പ്രതി എത്തുന്നതും മദ്യപിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എക്സൈസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരള അബ്കാരി നിയമപ്രകാരം മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. അതേസമയം, സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കില്ലെന്നും പിഴ ശിക്ഷ മാത്രം ഈടാക്കാനാണ് സാധ്യതയെന്നുമാണ് വിവരം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w