തിരുവനന്തപുരം: പാലക്കാട്ട് എസ്.എഫ്.ഐ. വിദ്യാർത്ഥികളെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ട്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എസ്.പി.ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കൈമാറിയത്. എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയുമായ സഫാദ് ആണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി അതിക്രമം കാട്ടിയത്. സംഭവത്തിലെ റിപ്പോർട്ട് ഗൗരവമായി പരിശോധിച്ച് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട് പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ സംഭവം. മദ്യപിച്ചുവന്ന ഉദ്യോഗസ്ഥൻ ക്രൂരമായി മർദിച്ചുവെന്നും ഇടിവള ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പൊലീസുകാരൻ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ ഇയാളെ പെട്ടെന്ന് തന്നെ അവിടെനിന്ന് മാറ്റുകയായിരുന്നു.
പൊലീസ് അതിക്രമത്തിനെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എസ്.എഫ്.ഐ. ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ഗാന്ധി സ്ക്വയറിനു മുൻപിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































