കോഴിക്കോട്: സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. മൊത്ത വിപണിയിൽ പൊന്നി അരിക്ക് മാത്രം ഒരു മാസത്തിനിടെ കിലോയ്ക്ക് 14 രൂപയുടെ വർധനവാണുണ്ടായത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപയും കൂടി. ഇതോടൊപ്പം കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര തുടങ്ങിയ എല്ലാ അത്യാവശ്യ സാധനങ്ങൾക്കും വിപണിയിൽ വിലയേറുകയാണ്.
ഓണക്കാലത്ത് കിലോയ്ക്ക് 58 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് മൊത്തവിപണിയിൽ ഇപ്പോൾ 73 രൂപയായി ഉയർന്നു. ഓണത്തിനു ശേഷം കുറുവ അരിയുടെ വിവിധ ഇനങ്ങൾക്കും മൂന്ന് രൂപയോളം വർധിച്ചു. കഴിഞ്ഞ ജൂലൈ മുതൽ കുതിച്ചുയരുന്ന ബിരിയാണിക്കുള്ള കൈമ അരിയുടെ വില ഇടക്കാലത്ത് അല്പം കുറഞ്ഞെങ്കിലും ഇപ്പോൾ 180 രൂപയിലേക്ക് എത്തിനിൽക്കുകയാണ്. കോല അരിക്കും വിപണിയിൽ വില വർധിച്ചിട്ടുണ്ട്.
പലവ്യഞ്ജന വിപണിയിലും സമാനമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. മൊത്തവിപണിയിൽ കിലോയ്ക്ക് തുവരപ്പരിപ്പിന് 20 രൂപയും കടലയ്ക്ക് 10 രൂപയും ഉഴുന്നിന് 8 രൂപയും വർധിച്ചു. വൻപയറിന് 14 രൂപ കൂടിയപ്പോൾ ചെറുപയറിനും വില ഉയർന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം വരും മാസങ്ങളിലും വില കുറയാൻ സാധ്യതയില്ലെന്നാണ് സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































