തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിനായി രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്.ഐ.ടി.) രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. ഇരുവരുടെയും കേസുകൾ വെവ്വേറേയായിരിക്കും ഇനി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് ആദ്യ കേസെടുത്തത്. ഇതിനുപുറമേ ഹവാല ഇടപാടിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമെടുത്ത ഈ രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണ വിജയൻ രണ്ടാം പ്രതിയാണ്. പിണറായി വിജയനും മുഹമ്മദ് റിയാസും തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് അനധികൃതമായി പണമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിലെ പ്രധാന കണ്ടെത്തലുകൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഈ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































