കോഴിക്കോട്: അക്രമാസക്തരാകുന്ന തടവുകാരെ മെരുക്കാൻ ജയില്‍ വാർഡന്മാർക്ക് ഇനിമുതൽ മുള ലാത്തികൾക്ക് പകരം ഫൈബർ ലാത്തികള്‍ നൽകും. സെൻട്രല്‍ ജയിലുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും പുതിയ ഫൈബർ ലാത്തികള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ജയില്‍വകുപ്പ് ടെൻഡർ ക്ഷണിച്ചു. 235 ഗ്രാം തൂക്കം വരുന്ന 500 ഫൈബർ ലാത്തികളാണ് ആദ്യഘട്ടത്തിൽ വാങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് പോലീസിന് ഇത്തരം ലാത്തികൾ അനുവദിച്ചിരുന്നെങ്കിലും ജയിൽ വകുപ്പിൽ ഇത് നടപ്പിലാക്കിയിരുന്നില്ല.
ജയിലുകളിൽ ശിക്ഷാ തടവുകാരോ റിമാൻഡിലുള്ളവരോ അക്രമം കാട്ടുകയോ ജയില്‍ ചട്ടങ്ങള്‍ ലംഘിക്കുകയോ ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ മറ്റ് തടവുകാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചട്ടപ്രകാരം ഉദ്യോഗസ്ഥർക്ക് ബലപ്രയോഗം നടത്താം. എന്നാൽ ബലപ്രയോഗം സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ ഏറ്റവും കുറഞ്ഞ അളവിൽ മാത്രമായിരിക്കണമെന്നാണ് ചട്ടം. നിലവിൽ ജയിലുകളിൽ തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരില്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സംസ്ഥാനത്തെ ജയിലുകളിൽ 10,611 തടവുകാരെ നിയന്ത്രിക്കുന്നതിനായി ആകെ 2,343 ജീവനക്കാർ മാത്രമാണുള്ളത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ റിമാൻഡിലാവുന്നവർ ജയിലിലെത്തുമ്പോൾ ലഹരി കിട്ടാതെ അക്രമാസക്തരാവുന്നതും ഉദ്യോഗസ്ഥരെയും സഹതടവുകാരെയും ആക്രമിക്കുന്നതും പതിവാണ്. ചേരിതിരിഞ്ഞുള്ള സംഘർഷങ്ങളും ജയിലുകളിൽ ഉണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പഴക്കമുള്ള മുള ലാത്തികൾ ഉപയോഗിച്ച് തടവുകാരെ നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ജയിൽ മേധാവിമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. അതിസുരക്ഷാ ജയിലുകൾ, സെൻട്രൽ ജയിലുകൾ, ഓപ്പൺ ജയിലുകൾ, ജില്ലാ ജയിലുകൾ തുടങ്ങി എല്ലാ ജയിലുകളിലേക്കും ഫൈബർ ലാത്തികൾ വിതരണം ചെയ്യാനാണ് വകുപ്പിന്റെ ലക്ഷ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































