ജലജീവൻ പൈപ്പിടൽ: റൂട്ടിൽ മാറ്റം വരുത്താൻ യോഗത്തിൽ തീരുമാനം

ജലജീവൻ പൈപ്പിടൽ: റൂട്ടിൽ മാറ്റം വരുത്താൻ യോഗത്തിൽ തീരുമാനം
ജലജീവൻ പൈപ്പിടൽ: റൂട്ടിൽ മാറ്റം വരുത്താൻ യോഗത്തിൽ തീരുമാനം
Share  
എഴുത്ത്

News desk

2026 Oct 13, 08:42 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പേരാമ്പ്ര: വാല്യക്കോട് - ചേനോളി - മുളിയങ്ങൽ കനാൽറോഡിന്റെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ജലജീവൻ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തി നടത്താവൂ എന്ന് യോഗത്തിൽ തീരുമാനമായി. നൊച്ചാട് പഞ്ചായത്ത് ഓഫീസിൽ ചേർന്ന വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഇറിഗേഷൻ-ജല അതോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ യോഗത്തിലാണ് ഈ ധാരണയായത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവൃത്തികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.


​പുതിയ തീരുമാനപ്രകാരം പൈപ്പ് ലൈൻ റോഡിന്റെ മധ്യഭാഗത്തുകൂടിയാണ് സ്ഥാപിക്കുക. ചേനോളി അച്ചൻകണ്ടി മീത്തൽ മുതൽ ചാലിൽ പാലം വരെ റോഡിന്റെ മധ്യഭാഗത്തുകൂടിയും, തുടർന്ന് കനാൽറോഡ് കുറുകെക്കടന്ന് മറുഭാഗത്തുകൂടി എ.കെ.ജി. സെന്റർ പ്രദേശം വരെയുമാണ് പൈപ്പിടുന്നത്. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പൈപ്പ് സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം നേരിട്ടെത്തി സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു.


​നേരത്തെ നാട്ടുകാരെയും ജനപ്രതിനിധികളെയും അറിയിക്കാതെ യോഗം വിളിച്ചുചേർക്കാതെ പ്രവൃത്തി നടത്തിയത് കഴിഞ്ഞദിവസം പ്രദേശവാസികൾ തടഞ്ഞിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനായി യോഗം വിളിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാറക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ഇറിഗേഷൻ-ജല അതോറിറ്റി ഉദ്യോഗസ്ഥർ, കരാറുകാരുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിലും തുടർന്ന് നടന്ന സ്ഥലപരിശോധനയിലും പങ്കെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w