കുട്ടികളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം: അപകടഭീഷണിയെന്ന് ആക്ഷേപം ശക്തമാകുന്നു

കുട്ടികളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം: അപകടഭീഷണിയെന്ന് ആക്ഷേപം ശക്തമാകുന്നു
കുട്ടികളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം: അപകടഭീഷണിയെന്ന് ആക്ഷേപം ശക്തമാകുന്നു
Share  
എഴുത്ത്

News desk

2026 Oct 13, 08:40 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കല്ലാച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കാതെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ പായുന്നത് വലിയ അപകടഭീഷണി ഉയർത്തുന്നതായി ആക്ഷേപം. നാദാപുരം, കുറ്റ്യാടി മേഖലകളിലെ സ്കൂ‌ളുകളിലും കോളേജുകളിലും പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികളാണ് നിലവിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. സംസ്ഥാനപാതകളിൽ ഉൾപ്പെടെ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നത് മറ്റു യാത്രികർക്കും ഭീഷണിയാകുന്നുണ്ട്. മിക്ക കുട്ടികൾക്കും റോഡുസുരക്ഷാ നിയമങ്ങളെയോ ട്രാഫിക് ചിഹ്നങ്ങളെയോ കുറിച്ച് കൃത്യമായ ധാരണയോ പരിശീലനമോ ലഭിച്ചിട്ടില്ലെന്നാണ് പ്രധാന പരാതി.


​250 വാട്‌സിൽ താഴെ മോട്ടോർ ശേഷിയും മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയുമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസോ ആർ.ടി.ഒ രജിസ്ട്രേഷനോ ഇൻഷുറൻസോ ആവശ്യമില്ലെങ്കിലും ഓടിക്കുന്നയാൾക്ക് കുറഞ്ഞത് 16 വയസ്സ് പൂർത്തിയായിരിക്കണമെന്നാണ് നിയമം. എന്നാൽ ഈ നിബന്ധന പലരും പാലിക്കാറില്ല. കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വേഗത അനുവദനീയമായ പരിധിയിൽ കൂടുതൽ കൂട്ടി നൽകി വിൽപ്പന നടത്തുന്നതായും ആരോപണമുണ്ട്.


​ലൈസൻസും രജിസ്ട്രേഷനും ഇല്ലാത്ത ഇത്തരം വാഹനങ്ങളുടെ വർധനവ് പോലീസിനും മോട്ടോർ വാഹന വകുപ്പിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഹെൽമെറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിലും ഫുട്പാത്തിലൂടെയും വാഹനം ഓടിക്കുക തുടങ്ങിയ ലംഘനങ്ങൾ പതിവാണ്. നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതിനാൽ എഐ ക്യാമറകളിൽ പതിഞ്ഞാലും ഉടമകളെ കണ്ടെത്താനോ പിഴ ചുമത്താനോ സാധിക്കുന്നില്ല. ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ അപകടങ്ങൾ സംഭവിച്ചാൽ ഇരകൾക്ക് എങ്ങനെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നതും വലിയ ചോദ്യചിഹ്നമായി തുടരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w