കൊരട്ടി: കൊരട്ടി പള്ളിയിൽ വച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന 75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ച കേസിൽ യുവതിയെ തൃശൂർ റൂറൽ ഷാഡോ പൊലീസ് പിടികൂടി. ഒൻപത് മോഷണക്കേസുകളിൽ പ്രതിയായ തൃശൂർ കിള്ളന്നൂർ തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജനയാണ് (31) അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയുടെ അൾത്താരയ്ക്ക് സമീപം മാതാപിതാക്കൾക്കൊപ്പം നിൽക്കുകയായിരുന്ന കുട്ടിയുടെ പാദസരമാണ് കവർന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ തൃശൂർ റൂറൽ ഷാഡോ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സജനയെന്ന് പൊലീസ് വ്യക്തമാക്കി.
കൊരട്ടി എസ്.ഐ. വിഷ്ണു രാമചന്ദ്രൻ, ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ.എസ്.ഐ. സിൽജോ, തൃശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സി.പി.ഒ. ശ്രീജിത്ത്, എ.എസ്.ഐ. ജോയ്, മതിലകം സ്റ്റേഷനിലെ സി.പി.ഒ. ശ്രീവിദ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































