കല്ലാച്ചി: ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കല്ലാച്ചി എം.ഇ.ടി. കോളജിൽ സീനിയർ - ജൂനിയർ വിദ്യാർഥികൾ തമ്മിൽ വീണ്ടും കൂട്ടത്തല്ലും സംഘർഷവുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച സമാനമായ വിഷയത്തിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കൊടുവിൽ ഇന്ന് കോളജ് തുറന്നതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.
ഇൻസ്റ്റഗ്രാം പേജുമായി ബന്ധപ്പെട്ട തർക്കം വിദ്യാർഥികൾക്കിടയിൽ വാക്കേറ്റത്തിലും തുടർന്ന് കോളജ് ക്യാമ്പസിലും പരിസരത്തുമായി ചേരിതിരിഞ്ഞുള്ള അടിപിടിയിലും കലാശിക്കുകയായിരുന്നു. കോളജ് ക്യാമ്പസിൽ തുടങ്ങിയ സംഘർഷം പിന്നീട് തുണേരി പട്ടാണിയിലേക്കും നാദാപുരം ഗവൺമെന്റ് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതോടെ വിദ്യാർഥികൾ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി. പരിക്കേറ്റ വിദ്യാർഥികൾ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി. സംഭവത്തിൽ ഇതുവരെയാരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
എന്നാൽ, ഏത് പോസ്റ്റിനെച്ചൊല്ലിയാണ് തർക്കമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൃത്യമായ കാരണം എന്താണെന്ന് കോളജ് മാനേജ്‌മെന്റിനും അറിയില്ലെന്നാണ് വിശദീകരണം. സമാനമായ വിഷയത്തിൽ തുടർച്ചയായ ദിവസങ്ങളിൽ കോളജിൽ സംഘർഷമുണ്ടായത് മറ്റ് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































